പണമില്ലാതെ ചെക്കുകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
അക്കൗണ്ടില്‍ പണമില്ലാതെ ചെക്കുകള്‍ നല്‍കുന്നവരെ വേഗത്തില്‍ കുറ്റവിചാരണ ചെയ്യാനും താല്‍ക്കാലിക നഷ്ടപരിഹാരമായി പകുതി തുക നിശ്ചിത ദിവസത്തിനുള്ളില്‍ ഈടാക്കാനും വ്യവസ്ഥചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പണമില്ലാതെ ചെക്ക് തട്ടിപ്പ് സംഭവങ്ങളില്‍ നിയമ നടപടി അനന്തമായി നീളുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്‌സ് (ഭേദഗതി) നിയമം 2017 ധനസഹമന്ത്രി ശിവപ്രസാദ് ചൊവ്വാഴ്ച സഭയില്‍ അവതരിപ്പിച്ചത്.
നിയമം പാര്‍ലമന്റെ് അംഗീകരിച്ചാല്‍ ബന്ധപ്പെട്ട കോടതികള്‍ക്ക് ചെക്ക് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് താല്‍ക്കാലിക നഷ്ടപരിഹാരമായി ചെക്കിലെ തുകയുടെ 20 ശതമാനത്തില്‍ കൂടാത്ത തുക ഈടാക്കാന്‍ അധികാരം നല്‍കുന്നു. കോടതി ഉത്തരവിട്ട് 60 ദിവസത്തിനകം ഇത് നല്‍കണം. മതിയായ കാരണം കോടതിക്ക് ബോധ്യപ്പെട്ടാല്‍ 30 ദിവസംകൂടി അധികം നല്‍കും. ആരോപണ വിധേയനായ ആള്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ഈ തുക പലിശസഹിതം തിരിച്ചുനല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ആ സാമ്പത്തിക വര്‍ഷാദ്യം ആര്‍.ബി.ഐ നിജപ്പെടുത്തിയ പലിശയാണ് ഈടാക്കുക. ഈ തുകയും കോടതി ഉത്തരവിന് 60 ദിവസത്തിനുള്ളില്‍ തിരിച്ച് നല്‍കണമെന്നാണ് വ്യവസ്ഥ.
മതിയായ കാരണം ബോധ്യപ്പെട്ടാല്‍ 30 ദിവസം അധികം സാവകാശം നല്‍കണം. 1881ലെ നൊഗോഷ്യബ്ള്‍ ഇന്‍സ്ട്രുമന്റെ്‌സ് നിയമമാണ് ഭേദഗതി ചെയ്യുന്നത്. കോടതികളില്‍ വര്‍ഷങ്ങളോളം നീളുന്ന നിയമവ്യവഹാരം തടയുന്നത് ലക്ഷ്യമിട്ടുള്ള ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha