പുതിയ പത്തു രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി
പത്ത് രൂപയുടെ പുതിയ രൂപത്തിലുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മഹാത്മ ഗാന്ധി സീരിസിലുള്ള പുതിയ നോട്ടുകള്‍ക്ക് ചോക്ലേറ്റിന്റെ കാപ്പി നിറമാണ് നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലാണ് നോട്ടുകളില്‍ ഒപ്പ് വയ്ക്കുക.
പുതിയ പത്ത് രൂപ നോട്ടില്‍ സൂര്യ ക്ഷേത്രവും കൊണാര്‍ക്ക് ചക്രത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ സൂചിപ്പിക്കുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 100 കോടി നോട്ടുകളാണ് പുറത്തിറക്കുന്നത്. നിലവിലെ പത്ത് രൂപ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2005ല്‍ രൂപകല്‍പന ചെയ്തിരിക്കുന്ന നോട്ടുകളാണ് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha