സലില്‍ എസ് പരേഖിന്റെ വാര്‍ഷിക ശമ്പളം 16.25 കോടി
ഇന്‍ഫോസിസ് മേധാവിയായ സലില്‍ എസ് പരേഖിന്റെ വാര്‍ഷിക ശമ്പളം 16.25 കോടിയായി നിശ്ചയിച്ചു. കൂടാതെ പരേഖിന് കമ്പനിയുടെ ഓഹരികളും നല്‍കും. 42.92 കോടി രൂപയായിരുന്നു മുന്‍ സിഇഒ വിശാല്‍ സിക്കയ്ക്കുണ്ടായിരുന്നത്. ശമ്പളത്തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനം തെറിച്ച വിശാല്‍ സിക്കയ്ക്ക് പകരമെത്തിയ സലില്‍ എസ് പരേഖിന് പരാതികള്‍ക്കിടയില്ലാത്ത വാര്‍ഷിക ശമ്പളമാണ് ഇന്‍ഫോസിസ് നിശ്ചയിച്ചിരിക്കുന്നത്.
6.5 കോടിയാണ് പരേഖിന്റ വാര്‍ഷിക ശമ്പളം. ഇതിനൊപ്പം 9.75 കോടി രൂപ കൂടി വേരിയബ്ള്‍ പേ ആയി നല്‍കും. ഇന്‍ഫോസിസ് ബോര്‍ഡ് ചേര്‍ന്നാണ് പരേഖിന്റെ ശമ്പളം തീരുമാനിച്ചത്. 3.25 കോടിയുടെ കമ്പനി ഓഹരികളും പരേഖിന് കിട്ടും. ഇതിന് പുറമെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 13 കോടി രൂപയും നല്‍കുമെന്ന് ഇന്‍ഫോസിസ് ബോര്‍ഡിലെ സ്വതന്ത്ര അംഗം കിരണ്‍ മസൂംദാര്‍ ഷാ പറഞ്ഞു.
ഐ.ടി മേഖലയിലെ വിവിധ കമ്പനി മേധാവികളുടെ ശമ്പളം വിലയിരുത്തിയാണ് പരേഖിന്റെ ശമ്പളം നിശ്ചയിച്ചതെന്നാണ് സൂചന. വിപ്രോ സി.ഇ.ഒയുടെ പ്രതിവര്‍ഷ ശമ്പളം 12.71 കോടി രൂപയാണ്. പുതിയ ശമ്പള വ്യവസ്ഥയെക്കുറിച്ച് ഇന്‍ഫോസിസ് സ്ഥാപന അംഗം നാരായണ മൂര്‍ത്തി പ്രതികരിച്ചിട്ടില്ല. മുന്‍ സി.ഇ.ഒ വിശാല്‍ സിക്കയ്ക്ക് 43 കോടിയോളം ശമ്പളം നല്‍കുന്നതിനെതിരെ നാരായണ മൂര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുയര്‍ന്നത്.
ഇന്‍ഫോസിസ് മേധാവിയുടെ
https://www.facebook.com/Malayalivartha