ഇ-വേ ബില്‍ സംവിധാനം കേരളത്തില്‍ നാളെ മുതല്‍
രാജ്യത്തെ വാണിജ്യ ചരക്കു നീക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന ഇ വേ ബില്‍ സംവിധാനം കേരളത്തില്‍ നാളെ പ്രവര്‍ത്തനക്ഷമമാകും. സംസ്ഥാനാന്തര ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നിനു രാജ്യത്തൊട്ടാകെ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണു നാളെ കേരളത്തില്‍ നടപ്പില്‍ വരുന്നത്. ഇ വേ ബില്‍ നിയമപരമായ ബാധ്യത ആക്കുന്നതിനു മുമ്പു തന്നെ പുതിയ സംവിധാനം വ്യാപാരികള്‍ക്കു പരിചയപ്പെടുത്തുന്നതിനാണു നാളെത്തന്നെ കേരളത്തില്‍ ആരംഭിക്കുന്നത്. ഇവേ ബില്‍ സംവിധാനത്തില്‍ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്കുനീക്ക വിവരങ്ങള്‍ വെരിഫിക്കേഷന്‍ കൂടാതെ തന്നെ മൂല്യമുള്ള രേഖയായി മാറും.
ചരക്കു വില്‍ക്കുന്ന ആളിനാണ് ഇവേ ബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം. എന്നാല്‍, വില്‍ക്കുന്ന ആള്‍ ഇ വേബില്‍ എടുക്കുന്നില്ലെങ്കില്‍ വാങ്ങുന്ന ആളിനോ, ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇവേ ബില്‍ എടുക്കാം. ആരെടുത്താലും മൂന്നു കൂട്ടരുടെയും രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നന്പറില്‍ സന്ദേശം ലഭിക്കും. ഇവേ ബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനുശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തുകയോ ചരക്ക് നീക്കം നടക്കാതെ വരികയോ ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇവേ ബില്‍ എടുത്ത ആളിനുതന്നെ കാന്‍സല്‍ ചെയ്യാം.
കൂടാതെ ചരക്കു സ്വീകരിക്കുന്ന ആളുടെ പേരില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയ ഇ വേ ബില്‍ നല്‍കിയാല്‍ തിരസ്‌കരിക്കാനും സംവിധാനമുണ്ട്. www.keralataxes.gov.in ടാക്‌സ് പെയേഴ്‌സ് സര്‍വീസില്‍ ലഭ്യമാക്കുന്ന ഇവേ ബില്‍ ലിങ്ക് വഴി വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാം.
ഇവേ ബില്‍ എടുക്കുന്നതിന് ആദ്യം ഇവേബില്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ചും അല്ലാത്തവര്‍ പാന്‍, ആധാര്‍ എന്നിവ ഉപയോഗിച്ചുമാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത്.
ജിഎസ്ടിഎന്നില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരിലേക്കാണ് ഇവേബില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത്. വ്യാപാരികളുടെ സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ തയാറായിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക്കുകളുടെ ഫോണ്‍ നന്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha