വില വര്‍ദ്ധനവുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍
വിലവര്‍ധനയുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ രംഗത്ത്. മാരുതി സുസുകി ഇന്ത്യ, ഹോണ്ട കാര്‍സ് ഇന്ത്യ എന്നിവയുടെ എല്ലാ മോഡലുകള്‍ക്കും വിലകൂടി. ഉല്പാദന, വിതരണ ചെലവിലെ വര്‍ധനവാണ് കാരണമായി പറയുന്നത്. വിവിധ മോഡലുകളുടെ വിലയില്‍ 1,700 മുതല്‍ 17,000 രൂപവരെ വര്‍ധിപ്പിച്ചതായി മാരുതി അറിയിച്ചു
ഹോണ്ട കാറുകള്‍ക്ക് 6,000 മുതല്‍ 32,000 വരെയാണ് വര്‍ധന. മാരുതിയുടേത് വ്യാഴാഴ്ച മുതല്‍ നിലവില്‍വന്നു. ഹോണ്ടയുടേത് ജനുവരി എട്ടിന് പ്രാബല്യത്തിലായി. ടാറ്റ മോേട്ടാഴ്സ് ജനുവരി ഒന്നുമുതല്‍ 25,000 വരെ വില കൂട്ടിയിട്ടുണ്ട്. ഫോര്‍ഡ് ഇന്ത്യക്ക് നാലുശതമാനം വരെയാണ് വര്‍ധന. ഹ്യുണ്ടായി മോേട്ടാര്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്കോഡ, ഇസുസു, റെനോ എന്നിവയും ഈമാസം വില വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha