ആദായനികുതി ഒഴിവ് പരിധി 2.5 ലക്ഷത്തില്‍ നിന്ന് മൂന്നുലക്ഷമാക്കും
പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ആദായനികുതിയിനത്തില്‍ മധ്യവര്‍ഗ്ഗക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടാകുമെന്ന് സൂചന. നികുതിയൊഴിവ് പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ പുതിയ ബജറ്റില്‍ പരിഗണിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദായനികുതി ഒഴിവ് പരിധി 2.5 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അല്ലാത്ത പക്ഷം മൂന്ന് ലക്ഷം രൂപയാക്കി നിശ്ചയിച്ചേക്കുമെന്നും സൂചനകളുണ്ട്. പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്നതിനാല്‍ ബജറ്റില്‍ നികുതി സ്ലാബ് ഉയര്‍ത്തുന്ന കാര്യം പരിഗണിച്ചേക്കുമെന്നും ശമ്പളം ലഭിക്കുന്നവരായിരിക്കും ഇതിന്റെ ഗുണഭോക്താക്കളെന്നും ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ നികുതി സ്ലാബില്‍ മാറ്റം വരുത്തിയേക്കുമെന്നും സൂചനകളുണ്ട്. പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമായും 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ വരുമാനമുള്ളവരില്‍ നിന്ന് 30 ശതമാനം നികുതി എന്ന കണക്കില്‍ നിരക്കുകള്‍ പരിഷ്‌കരിച്ചേക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ 10 ലക്ഷത്തിനും 20 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് നികുതി സ്ലാബില്ല. നികുതി പരിധി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha