20 ലക്ഷം വരെയുള്ള ഗ്രാറ്റ്വിറ്റിക്ക് നികുതി ഒഴിവാക്കാനുള്ള ബില്‍ ഈ മാസം അവസാനത്തോടെ പാര്‍ലമെന്റില്‍
20 ലക്ഷം വരെയുള്ള ഗ്രാറ്റ്വിറ്റിക്ക് നികുതി ഒഴിവാക്കാനുള്ള ബില്‍ ജനുവരി അവസാനം തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കും. നിലവില്‍ 10 ലക്ഷംവരെയുള്ള ഗ്രാറ്റ്വിറ്റിക്കാണ് നികുതിയില്ലാത്തത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപവരെയാണ് ഗ്രാറ്റ്വിറ്റി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് തൊഴില്‍മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്‌വാറാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഗ്രാറ്റ്വിറ്റി ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തേ അനുമതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചവര്‍ക്ക് ഗ്രാറ്റ്വിറ്റിക്ക് അര്‍ഹതയുണ്ട്.
1972ലെ പേമന്റെ് ഓഫ് ഗ്രാറ്റ്വിറ്റി നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനം ഗ്രാറ്റ്വിറ്റി നല്‍കണം. ഫാക്ടറികള്‍, വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍, പ്ലാന്‍േറഷന്‍, ഓയില്‍ ഫീല്‍ഡ്, മൈന്‍, തുറമുഖം തുടങ്ങിയവക്ക് ഗ്രാറ്റ്വിറ്റി നിയമം ബാധകമാണ്
https://www.facebook.com/Malayalivartha