അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതില്‍. തിങ്കളാഴ്ച വ്യപാരം ആരംഭിച്ചപ്പോള്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 69 .85 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. 2014 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഇന്ന് ആഗോള ക്രൂഡ് മാര്‍ക്കറ്റ്. ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം വെട്ടികുറച്ചതാണ് അടിക്കടി വില ഉയരാന്‍ കാരണം.
കഴിഞ്ഞ ആറാഴ്ചയോളമായി വിലയില്‍ കുതിപ്പ് പ്രകടമായിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ അമേരിക്ക ഉത്പാദനം കൂടിയെങ്കിലും വിപണിയില്‍ പ്രകടമായ മാറ്റം ഇത് ഉണ്ടാക്കിയില്ല. കഴിഞ്ഞ ജനുവരി മുതലാണ് ഒപെക് രാജ്യങ്ങളും റഷ്യയും ഉല്‍പാദനം കുറക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ത്താനുള്ള ലക്ഷ്യമിട്ടാണ് ഉത്പാദനം കുറച്ചത്.
ഈ വര്‍ഷം മുഴുവന്‍ ഉത്പാദനം കുറയ്ക്കാനാണ് ഈ രാജ്യങ്ങളുടെ നീക്കം. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനും ഒപെക് രാജ്യങ്ങളെയും റഷ്യയെയും സമര്‍ദ്ദത്തിലാഴ്ത്താനും അമേരിക്ക ഷെയ്ല്‍ ഓയില്‍ ഉത്പാദനം കൂടിയിരുന്നു. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ഇപ്പോഴും എണ്ണയുടെ സപ്‌ളൈ കുറവാണ്. ഇതാണ് നിത്യേനയെന്നോണം വില ഉയരുന്നതിനു കാരണമായത്.
https://www.facebook.com/Malayalivartha