ന്യൂജെന്‍ ഫാഷനെന്നു കരുതി ബൈക്കില്‍ രൂപമാറ്റം നടത്തുന്നവര്‍ ശ്രദ്ധിക്കാന്‍....
വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന രൂപത്തിലല്ല നമ്മുടെ നാട്ടിലെ പല ബൈക്കുകളും ഇന്ന് നിരത്തില്‍ ചീറിപായുന്നത്. സൈലന്‍സര്‍ മുതല്‍ എന്‍ജിന്‍ ട്യൂണിങ്ങില്‍ വരെ പിള്ളേര് മോഡിഫിക്കേഷന്‍സ് വരുത്തുന്നുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണ്. എന്നാല്‍ മിക്കവര്‍ക്കും ഇവ നിമയവിരുദ്ധമായ കാര്യമാണെന്ന് കൃത്യമായ അറിവുമില്ല. കിട്ടിയ കടയില്‍ കൊടുത്ത് ന്യൂജെന്‍ ഫാഷനെന്നും കരുതി യൂത്തന്‍മാര്‍ തങ്ങളുടെ ബൈക്കില്‍ ആവശ്യാനുസരണം വിവിധ രൂപമാറ്റങ്ങള്‍ വരുത്തുന്നു.
പോലീസ് പരിശോധന വേളയില്‍ ഇതിനെല്ലാം പിഴ അടയ്‌ക്കേണ്ടി വരുമ്പോഴാണ് പലരും യാഥാര്‍ഥ്യം തിരിച്ചറിയുന്നതും. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് ഇതെല്ലാം ചെയ്യുന്നവരും ധാരാളമുണ്ട്. ഓരോ തവണ പിടിക്കപ്പെടുമ്പോഴും പിഴ അടച്ച് വീണ്ടും ഇത്തരം മോഡിഫിക്കേഷന്‍സ് നടത്തി ബൈക്ക് നിരത്തിലിറക്കുന്നവരും ഒട്ടും കുറവല്ല.
കമ്പനി നിര്‍മാണ വേളയില്‍ വാഹനത്തിന് നല്‍കിയ ബാലന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ഓരോ ചെറിയ മോഡിഫിക്കേഷന്‍സും നഷ്ടപ്പെടുത്തുമെന്നും വലിയ അപകടങ്ങള്‍ക്ക് ഇവ വഴിവയ്ക്കുമെന്നും ഇവര്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാഹനത്തിന്റെ നിറത്തില്‍ ഒഴികെ മറ്റൊന്നിലും മാറ്റം വരുത്താന്‍ നമ്മുടെ നിയമത്തില്‍ അനുമതിയില്ല. ഇതിന് പോലും മോട്ടോര്‍ വാഹന വകുപ്പിലെത്തി ആവശ്യമായ അനുമതി വാങ്ങിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha