ജിഎസ്ടി നിരക്ക് കുറച്ചു; ഇ-വേബില്‍ അടുത്തമാസം 1 മുതല്‍
29 ഉല്‍പ്പന്നങ്ങളുടേയും 54 സേവനങ്ങളുടേയും ജി.എസ്.ടി നിരക്ക് കുറച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 25ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇന്നത്തെ യോഗത്തില്‍ കുറച്ച നിരക്ക് ഇളവുകള്‍ ഈ മാസം 25ന് നിലവില്‍ വരും. ഫെബ്രുവരി ഒന്ന് മുതല്‍ ഇവേ ബില്‍ സംവിധാനം നടപ്പിലാക്കുമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഇതനുസരിച്ച് 50,000 രൂപയ്ക്ക് മുകളില്‍ ചരക്ക് കൊണ്ടു പോകുന്ന വാണിജ്യ വാഹനങ്ങളില്‍ ഇവേ സംവിധാനം നിര്‍ബന്ധിതമാക്കും. നികുതി വെട്ടിപ്പ് തടയുന്നതിനാണ് ഇവേ ബില്‍ സംവിധാനം. പത്ത് ദിവസത്തിനകം അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരും.
https://www.facebook.com/Malayalivartha