ബാങ്കിംഗ് ഓംബുഡ്‌സ്‌മാന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ബാങ്കിടപാടുകളെക്കുറിച്ചുളള പരാതികള്‍ പരിഹരിക്കുന്നതിന് ബാങ്കിംഗ് ഓംബുഡ്‌സ്‌മാന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. എല്ലാ ജില്ലകളിലും അദാലത്ത് മാതൃകയില്‍ കൂടുതല്‍ സിറ്റിംഗകള്‍ സംഘടിപ്പിക്കാനാണ് ഓംബുഡ്‌സ്‌മാന്റെ തീരുമാനം. ബാങ്കിംഗ് ഓംബുഡ്‌സ്‌മാനും ലഭിക്കുന്ന പരാതികളുടെ സ്വഭാവം വിലയിരുത്തിയ ശേഷമാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുളള തീരുമാനമുണ്ടായത്. തിരുവനന്തപുരം എറണാകുളം എന്നീ ജില്ലകളില്‍ നിന്നാണ് ഓംബുഡ്‌സ്‌മാന് എറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ കൂടുതലും താമസിക്കുന്ന മലപ്പുറത്തു നിന്ന് പരാതികള്‍ കുറവാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അവബോധമില്ലായ്‌മയാകും പരാതികള്‍ കുറയാന്‍ കാരണമെന്നും അവര്‍ കരുതുന്നു. ഓംബുഡ്‌സ്‌മാന് ലഭിക്കുന്ന പരാതികള്‍ ഓരോ വര്‍ഷവും ക്രമമായി വര്‍ദ്ധിക്കുന്നുണ്ട്. ഒരു ഇടപാടുകാരന്‍ എന്തെങ്കിലും പരാതി തന്റെ അക്കൗണ്ടുളള ബാങ്കില്‍ നല്‍കിയതിന് ഒരു മാസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ അയാള്‍ക്ക് ബാങ്കിങ് ഓംബുഡ്‌സ്‌മാനെ സമീപിക്കാന്‍ അവകാശമുണ്ട്യോ. പരമാവധി 3 മാസത്തിനകം പരാതിക്കുമേല്‍ ഓംബുഡ്‌സ്‌മാന്‍ തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha