ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പോള്‍ റോമര്‍ രാജിവച്ചു
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പോള്‍ റോമര്‍ രാജിവച്ചു. സ്ഥാനം ഏറ്റെടുത്ത് 15 മാസങ്ങള്‍ക്കുള്ളിലാണ് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ റോമറുടെ രാജി.
ന്യൂയോര്‍ക് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ആയിരിക്കെയാണ് റോമര്‍ ലോക ബാങ്കില്‍ ചുമതലയേറ്റെടുക്കുന്നത്. സ്ഥാനമേറ്റെടുത്തതിനു ശേഷം റോമറും ലോക ബാങ്കിലെ മറ്റ് സാമ്പത്തിക വിദഗ്ധരുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതാകാം രാജിയിലേക്കു നയിച്ചതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha