ടാറ്റയുടെ നാനോ ഒരു മാറ്റത്തിനൊരുങ്ങുന്നു
ചെറുകാറായ നാനോയെ അടുത്തവര്‍ഷത്തോടെ സ്‌മാര്‍ട്ട് സിറ്റി കാര്‍ ആയി പുനരവതരിപ്പിക്കാനാണു കമ്പനി തയ്യാറെടുക്കുന്നത്. ഉത്‌പന്നവും പ്രതിച്ഛായയും ഒരേ പോലെ മെച്ചപ്പെടുത്താനുളള വ്യത്യസ്‌ത മാര്‍ഗങ്ങള്‍ പരീക്ഷിച്ച് നാനോയെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് കമ്പിനിയുടെ ശ്രമം. അഹമ്മദബാദിലെ സെസ്റ്റ് അവതരണവേളയില്‍ വന്‍തരംഗമാണ് നാനോ സൃഷ്‌ടിച്ചത്. എന്നാല്‍ നിര്‍മാണശാല സ്ഥാപനത്തില്‍ നേരിട്ട പ്രതിസന്ധിമൂലം പുത്തന്‍ കാര്‍ ഉടമകള്‍ക്കു ലഭിക്കാന്‍ വൈകിയത് നാനോ ബ്രാന്‍ഡിനു തിരിച്ചടിയായി മാറി. കൂനിന്‍മേല്‍ കുരുപോലെ ഓട്ടത്തിനിടെ ഏതാനും കാറുകള്‍ കത്തിനശിക്കാന്‍ ഇടയായതും നാനോയുടെ പ്രതിച്ഛായ തകര്‍ത്തു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും പുത്തന്‍ വകഭേദമായ നാനോ ട്വിസ്റ്റ് സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും കമ്പിനി അഭിപ്രയപ്പെടുന്നു. ആഭ്യന്തര വിപണിയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും പ്രതിച്ഛായമാറ്റി പുറത്തിറങ്ങുന്ന നാനോയുടെ സ്വീകാര്യത ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha