രാജ്യവ്യാപകമായി ഇന്നു മുതല്‍ ഇവേ ബില്‍ നിര്‍ബന്ധമെന്ന് ജി.എസ്.ടി വകുപ്പ്
അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഇന്നു മുതല്‍ ഇവേ ബില്‍ നിര്‍ബന്ധമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു. ജി.എസ്.ടി നിലവില്‍ വന്നത്തിന് ശേഷം രാജ്യത്തെ ചരക്ക് ഗതാഗതത്തില്‍ വരുന്ന ഏറ്റവുംവലിയ മാറ്റമാണ് ഇവേ ബില്‍ സംവിധാനം. വ്യാപാരികള്‍ക്ക് പരിചയിക്കുന്നതിന് കേരളത്തില്‍ ജനുവരി 12 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍വന്ന സംവിധാനം ഇന്നു മുതല്‍ നിര്‍ബന്ധമാകുകയാണ്.
എന്നാല്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനുള്ള ഇവേ ബില്‍ സംവിധാനം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നത് വരെ പരീക്ഷണാടിസ്ഥാനത്തില്‍ തന്നെ തുടരുമെന്ന് സസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. ടാക്‌സ് പേയേഴ്‌സ് സര്‍വിസില്‍ ലഭ്യമാകുന്ന ഇവേ ബില്‍ ലിങ്ക് വഴി വ്യാപാരികള്‍ക്ക് ഇവേ ബില്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.
https://www.facebook.com/Malayalivartha