ഡിജിറ്റല്‍ നാണയങ്ങള്‍ നിയമവിരുദ്ധമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി
ബിറ്റ് കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ നാണയങ്ങള്‍ നിയമവിരുദ്ധമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റില്‍ അറിയിച്ചു. ഇത്തരം നാണയ കൈമാറ്റത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ 24 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.
നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍, യുണൈറ്റഡ് ഇന്ത്യാ കമ്പനികള്‍ ഒന്നാക്കുമെന്നും അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.
https://www.facebook.com/Malayalivartha