പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
പെട്രോളിനും ഡീസലിനും സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ അത് വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്‍പും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് കാരണക്കാര്‍ കേന്ദ്ര സര്‍ക്കാരാണെന്നും അതിനാല്‍ വിലകുറയ്ക്കുന്നതു സംബന്ധിച്ചും കേന്ദ്രം തന്നെ തീരുമാനമെടുക്കണമെന്നുമായിരുന്നു ഐസക്ക് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha