കസ്റ്റംസ് ഡ്യൂട്ടി : ആപ്പിള്‍ ഐഫോണുകളുടെ വിലയില്‍ വര്‍ദ്ധനവ്
കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ വില കൂട്ടുന്നു. ഫോണുകള്‍ രാജ്യത്ത് തന്നെ നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ നിര്‍മിത മോഡലുകളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. രാജ്യത്ത് തന്നെ നിര്‍മിക്കുന്ന ഐഫോണ്‍ എസ്.ഇ ഒഴിച്ചുള്ള മോഡലുകള്‍ക്ക് 2.5ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിച്ചു. എസ്.ഇ 32 ജി.ബി മോഡലിന് 26,000 128 ജി.ബിക്ക് 35,000 രൂപയുമാണ്.
കഴിഞ്ഞ മൂന്നു മാസങ്ങളിലായി ഐ ഫോണുകളുടെ വില വര്‍ധിപ്പിക്കുന്നത് രണ്ടാം തവണയാണ്. ഐഫോണ്‍ 8 മോഡലില്‍ 64 ജി.ബി വാരിയന്റിന് 66,120 രൂപയില്‍ നിന്നും 67,940 ആയി വര്‍ധിച്ചു. 256 ജി.ബിക്ക് 79,420 രൂപയില്‍ നിന്നും 81,500 ഉം നല്‍കേണ്ടി വരും.
ആപിളിന്റെ ഏറ്റവും വില കൂടിയ മോഡലായ ഐഫോണ്‍ എക്‌സിന്റെ 64 ജി.ബി വാരിയന്റിന്റെ വില 92,430ല്‍ നിന്നും 95,390 ആയി കൂടി. 128 ജി.ബി മോഡലിന് 1,05,720 ല്‍ നിന്നും 1,08,930 ആയും വില വര്‍ധിച്ചു ആപിള്‍ വാച്ചുകള്‍ക്കും വില കൂടിയിട്ടുണ്ട്. ഇന്നു മുതല്‍ വില വര്‍ധന നിലവില്‍ വരും
https://www.facebook.com/Malayalivartha