വാഹനം കൈമാറ്റം ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍.... വാഹനം കൈമാറിയാല്‍ മാത്രം പോരാ...
വാഹനം വില്‍ക്കുന്നവരില്‍ പലരും കാശു വാങ്ങി കൈമാറ്റം നടത്തുന്നതല്ലാതെ രജിസ്‌ട്രേഷന്‍, ഓണര്‍ഷിപ്പ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് തങ്ങളുടെ പേരു മാറ്റുന്നതിനെ പറ്റി ബോധാവാന്മാരാകാറേയില്ല. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ടത് , അത്തരം വാഹനങ്ങള്‍ കാരണമുണ്ടാകുന്ന അപകടങ്ങളില്‍ നിങ്ങളായിരിക്കും ഉത്തരവാദികള്‍. വില്‍പ്പനയ്ക്ക് ശേഷം വാഹനങ്ങളിലെ രേഖകളിലും ഉടമസ്ഥാവകാശം സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ മുന്‍ ഉടമയ്ക്ക് തന്നെയാകും ഉത്തരവാദിത്വമെന്ന് സുപ്രീം കോടതി.
വിജയകുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2007ല്‍ വിജയകുമാര്‍ തന്റെ കാര്‍ മറ്റൊരാള്‍ക്ക് വിറ്റിരുന്നു. പിന്നീട് വാഹനം കൈമറിഞ്ഞ് മീര്‍ സിംഗ് എന്നയാളുടെ കൈയിലെത്തി. എന്നാല്‍ അപ്പോഴും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഉടമസ്ഥനായ വിജയകുമാറിന്റെ പേര് മാറ്റിയിരുന്നില്ല.
തുടര്‍ന്ന് 2009ല്‍ ഇതേ കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മരിച്ചയാള്‍ക്ക് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ കോടതി വിധിക്കുകയും ചെയ്തു. ഇത് വാഹനമോടിച്ച െ്രെഡവറും വിജയകുമാറും ചേര്‍ന്ന് നല്‍കണമെന്നായിരുന്നു വിധി.
ഇത് ചോദ്യം ചെയ്ത് വിജയകുമാര്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസ് സുപ്രീം കോടതിയില്‍ എത്തുകയും, വാഹനം വില്‍പ്പന നടത്തിയതു കൊണ്ടു മാത്രം ഉടമസ്ഥന്റെ ഉത്തരവാദിത്വം തീരുന്നില്ലെന്നും എല്ലാ രേഖകളും മാറ്റിയെങ്കില്‍ മാത്രമേ പ്രസ്തുത വാഹനം കൊണ്ടുണ്ടാകുന്ന ഏതൊരു നാശനഷ്ടങ്ങളില്‍ നിന്നും അയാള്‍ ഒഴിവാക്കപ്പെടുകയുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha