ഇനി മുതല്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ജി.എസ്.ടി
ആധാര്‍ സേവനങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജിഎസ്ടി ഈടാക്കുന്നു. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്.
നിലവില്‍ ജനസംഖ്യ, വിലാസം, ജനനത്തീയതി, മൊബൈല്‍ നന്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യുഐഡിഎഐ 25 രൂപയാണ് ഈടാക്കിയിരുന്നത്. 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച ഇതു പ്രാബല്യത്തില്‍ വരും.
https://www.facebook.com/Malayalivartha