ഈ ബിസിനസുകള്‍ നിങ്ങളെ കോടീശ്വരന്മാരാക്കും, കൈനിറയെ കാശുണ്ടാക്കാന്‍ അഞ്ച് ബിസിനസുകള്‍
അതിവേഗത്തിലാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുന്നത്. അതനുസരിച്ച് അവസരങ്ങളും കൂടുന്നു. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം തന്നെയാണിത്. 70 ലക്ഷം രൂപയ്ക്ക് താഴെയുള്ള മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന ചില ബിസിനസുകള്‍ ഇതൊക്കെയാണ്.
പ്രീസ്‌കൂളുകള്‍, 510 ലക്ഷം രൂപ
ശമ്പളക്കാരായ മാതാപിതാക്കള്‍ ഒന്നിനും സമയമില്ലാതെ ഓടുന്ന കാലമാണിത്. പ്രത്യേകിച്ചും അപ്പാര്‍ട്ട്‌മെന്റുകള്‍ കൂണുപോലെയുള്ള മെട്രോകളില്‍. പ്രീസ്‌കൂളുകള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. 510 ലക്ഷം രൂപ മുതല്‍മുടക്കില്‍ പ്രീസ്‌കൂളുകള്‍ തുടങ്ങാവുന്നതാണ്. വിശ്വാസയോഗ്യമായാല്‍ പെട്ടെന്ന് കുട്ടികളെ കിട്ടും. ഫഌറ്റുകളെ കേന്ദ്രീകരിച്ച് ഇപ്പോഴും നല്ല ബിസിനസ് സാധ്യത.
ഡേ കെയര്‍ സെന്ററുകള്‍
പ്രീ സ്‌കൂള്‍ പോലെ തന്നെയാണ ്‌ഡേ കെയര്‍ സെന്ററുകളും. 3050 ലക്ഷം മുതല്‍മുടക്കില്‍ ഒരു ഡേ കെയര്‍ സെന്റര്‍ തുടങ്ങാവുന്നതാണ്.
ടേക്ക് എവേ കൗണ്ടറുകള്‍
ഏകദേശം 5 ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപവരെ മുടക്കിയാല്‍ നല്ല കിടിലന്‍ ടേക്ക് എവേ ഫുഡ് കൗണ്ടറുകള്‍ തുടങ്ങാവുന്നതാണ്. സ്‌പേസ് അധികം വേണ്ട. പരമാവധി 300 സ്‌ക്വയര്‍ഫീറ്റ് മതിയാകും. താല്‍പ്പര്യമുള്ള പല കുടുംബങ്ങളില്‍ നിന്നായി ഭക്ഷണം ഔട്ട്‌സോഴ്‌സ് ചെയ്യുകയുമാകാം. നഗരങ്ങളില്‍ നല്ല ബിസിനസ് സാധ്യതയാണിത്.
കോഫി ഷോപ്പുകള്‍
നിങ്ങളുടേതായ രീതിയില്‍ ബ്രാന്‍ഡ് ചെയ്ത് കോഫീ ഷോപ്പുകള്‍ നല്ല ആവാസവ്യവസ്ഥയിലുണ്ടാക്കിയാല്‍ ക്ലിക്കാകും. പരമാവധി 750 സ്‌ക്വയര്‍ ഫീറ്റില്‍ കാര്യങ്ങള്‍ സെറ്റ് ചെയ്യാവുന്നതാണ്. മൊത്തം നിക്ഷേപം 510 ലക്ഷം രൂപയില്‍ നില്‍ക്കും.
കാര്‍ വാഷ്
മികച്ച സാധ്യതകളുള്ള ബിസിനസ് ആശയമാണിത്. നഗരങ്ങളിലെല്ലാം യുവാക്കള്‍ അധികം പഠിപ്പും വിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ കുറച്ച് കാലം കാര്‍വാഷ് കടയില്‍ ജോലിക്ക് നിന്ന് സ്വന്തമായി തുടങ്ങുന്ന പ്രവണത കൂടുന്നുണ്ട്. നല്ലൊരു കാര്‍വാഷ് സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ 10 മുതല്‍ 20 ലക്ഷം രൂപവരെ നിക്ഷേപമുണ്ടെങ്കില്‍ സാധിക്കും. പരമാവധി 3,000 സ്‌ക്വയര്‍ ഫീറ്റിനപ്പുറം വേണ്ട.
https://www.facebook.com/Malayalivartha