യാത്ര നിഷേധിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ വ്യോമയാന വകുപ്പ്
നിശ്ചിത എണ്ണത്തെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ടിക്കറ്റ് വില്‍ക്കുകയും അവസാനനിമിഷം യാത്ര നിഷേധിക്കുകയും ചെയ്യുന്ന വിമാനകമ്പനികളുടെ നിലപാടിനെതിരെ വ്യോമയാന വകുപ്പ് . ഇത്തരം സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക് ഉടന്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈകോടതിയിലെ കേസില്‍ നിലപാട് അറിയിച്ച ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വ്യക്തമാക്കി.
പിന്നീട് കൂടുതല്‍ നഷ്ടപരിഹാരം തേടുന്നതിന് ഇത് തടസ്സമല്ലെന്നും അധിക ബുക്കിങ് രീതി അനുവദിക്കാനാവില്ലെന്നും വ്യോമയാന നിയന്ത്രണ അധികാരമുള്ള ഡി.ജി.സി.എ പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കുകയും യാത്രക്ക് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. അതേസമയം, നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു.
2015 ഡിസംബര്‍ 12ന് ഡല്‍ഹിയില്‍നിന്ന് പട്‌നയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രാനുമതി നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് എയര്‍ ഇന്ത്യയും ഡി.ജി.സി.എയും നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha