ലുലുമാളില്‍ അഞ്ചുനാള്‍ നീളുന്ന ഫ്ളവര്‍ ഫെസ്റ്റ് മേള
കൊച്ചി ലുലുമാളില്‍ അഞ്ചുനാള്‍ നീളുന്ന ഫ്ളവര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഒരു അഡാര്‍ ലൗ' സിനിമയുടെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍വഹിച്ചു. ലുലു ഫാഷന്‍ സ്റ്റോറും ലുലു ഇവന്റ്സും ചേര്‍ന്ന് ഗ്രൗണ്ട് ഫ്ളോറിലാണ് മേള ഒരുക്കിയിരിക്കുന്നത്. പതിനായിരത്തിലേറെ പുഷ്പ ഫല ഔഷധ സസ്യങ്ങള്‍ മേളയിലുണ്ട്. വീടിനകത്തും പുറത്തും വളര്‍ത്താവുന്ന വിവിധയിനം അലങ്കാരച്ചെടികളുടെ വിപുലമായ ശേഖരവും അണിനിരത്തിയിരിക്കുന്നു.
ഒരു അഡാര്‍ ലൗ സിനിമയുടെ സംവിധായകന് ഒമര്‍ ലുലു, നിര്‍മ്മാതാവ് ഔസേപ്പച്ചന്, സംഗീത സംവിധായകന് ഷാന്‍ റഹ്മാന്, താരങ്ങളായ റോഷന് മുഹമ്മദ്, പ്രിയ വാര്യര്‍, അരുണ്‍, നൂറിന് ഷെരീഫ്, മാത്യു, മിഷേല്‍, ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ഓപ്പറേഷന് മാനേജര്‍ സമീര്‍ വര്‍മ്മ, സെക്യൂരിറ്രി മാനേജര്‍ സുകുമാരന്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. മേളയില്‍ 17ന് പുഷ്പ രാജകുമാരിയെയും രാജകുമാരനെയും തിരഞ്ഞെടുക്കും. സമാപന ദിനമായ 18ന് പുഷ്പാലങ്കാര മത്സരം നടക്കും.
https://www.facebook.com/Malayalivartha