പ്രമുഖ പൊതുമേഖല സ്ഥാപനമായ റെയില്‍വേയുടെ ചരക്ക് നീക്ക വരുമാനത്തില്‍ വന്‍ വര്‍ധന
രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ റെയില്‍വേയുടെ ചരക്കുഗതാഗതത്തിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധന. ജൂലായ് മാസത്തെ കണക്കുപ്രകാരം 14.72 ശതമാനം വരുമാന വര്‍ധനവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജൂലായിലെ കണക്കുപ്രകാരമുള്ള 6,894.61 കോടി രൂപയില്‍നിന്ന് 7,909.35 കോടി രൂപയായാണ് വരുമാനം വര്‍ധിച്ചത്.
കല്‍ക്കരിയിലൂടെ 3,471.90 കോടിയും ഇരുമ്പയിര് നീക്കത്തിലൂടെ 626.06 കോടിയും സിമന്റ് കൊണ്ടുപോയതിലൂടെ 747.92 കോടി രൂപയും റെയില്‍വേയ്ക്ക് ലഭിച്ചു. 29,690.16 കോടി മൂല്യമുള്ള 343 മില്യണ്‍ ടണ്‍ ചരക്കാണ് ഈ കാലയളവില്‍ റെയില്‍വേ കൈകാര്യം ചെയ്തത്.
https://www.facebook.com/Malayalivartha