ഇന്ത്യ-സൗദി സാമ്പത്തിക സഹകരണം വ്യാപാര നിക്ഷേപ മേഖലയില്‍ സഹകരിച്ച് മുന്നേറാനുള്ള സാധ്യതകള്‍ ധാരാളമുണ്ടെന്ന് ധനകാര്യമന്ത്രി
സാമ്പത്തിക പരിഷ്‌കരണത്തിന്റെ വഴിയില്‍ അതിവേഗം കുതിക്കുന്ന ഇന്ത്യക്കും സൗദി അറേബ്യക്കും വ്യാപാര നിക്ഷേപ മേഖലയില്‍ സഹകരിച്ച് മുന്നേറാനുള്ള സാധ്യതകള്‍ ധാരാളമുണ്ടെന്ന് ധനകാര്യമന്ത്രി അരുണ്‍ െജയ്റ്റിലി . ഇന്ത്യ സൗദി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ ധനമന്ത്രി കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് സംഘടിപ്പിച്ച വ്യവസായ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാമ്പത്തിക പരിഷ്‌കരണ മേഖലയില്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മനുഷ്യ വിഭവ ശേഷി ലഭ്യമാക്കുന്ന കാര്യത്തിലും ഇന്ത്യക്ക് ഒരുപാട് സാധ്യതകളുണ്ട്.
ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫുഡ്, ഓട്ടോമൊബൈല്‍ മേഖലകളില്‍ നിക്ഷേപകര്‍ക്ക് മികച്ച അന്തരീക്ഷം ഇന്ത്യയിലുണ്ട്. സൗദി അറേബ്യയില്‍ വിഷന്‍ 2030ന്റെ ഭാഗമായി നടക്കുന്ന പരിഷ്‌കരണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈയിടെ പ്രഖ്യാപിച്ച ചെങ്കടല്‍ ടൂറിസം പദ്ധതിയില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ സന്നദ്ധത അറിയിച്ചതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്കുള്ള വിസ നടപടികള്‍ എളുപ്പമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സൗദി വ്യവസായ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധന നടപടികളും ജി.എസ്.ടിയും ഇന്ത്യന്‍ വ്യവസായ മേഖലയെ എങ്ങനെ ബാധിച്ചെന്ന് സൗദി പ്രതിനിധികള്‍ ധനമന്ത്രിയോട് ആരാഞ്ഞു.
നികുതി ഘടന എളുപ്പമുള്ളതാക്കാന്‍ ജി.എസ്.ടി സഹായിച്ചെന്നും നോട്ട് നിരോധന നടപടികള്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം മറുപടി പറഞ്ഞു. സൗദി വിദേശ വാണിജ്യ സഹമന്ത്രി അബ്ദുറഹ്മാന്‍ അല്‍ഹര്‍ബിയും യോഗത്തില്‍ സംബന്ധിച്ചു. നിക്ഷേപത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് ചെയര്‍മാന്‍ എന്‍ജി. അഹ്മദ് എസ്അല്‍ റാജി, കോ. ചെയര്‍മാന്‍ എന്‍ജി. കമാല്‍ എസ്അല്‍ മുനാജദ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സി. റഷീഷ് എന്നിവരും സംസാരിച്ചു. ഞായറാഴ്ച പുലര്‍ച്ച റിയാദിലെത്തിയ അരുണ്‍ െജയ്റ്റ്‌ലി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി.a
https://www.facebook.com/Malayalivartha