കേന്ദ്ര ഗവണ്‍മെന്റ് ഓഫീസില്‍ കടലാസിനു നിയന്ത്രണം
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസിന്റെ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ധനമന്ത്രാലയം ഉത്തരവിറക്കി. ചെലവു കുറയ്‌ക്കുന്നതോടൊപ്പം മരം വെട്ടുന്നതുമൂലമുള്ള പരിസ്ഥിതി പ്രശ്‌നം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
കടലാസുകള്‍ ഉപയോഗിക്കുമ്പോള്‍ കടലാസിന്റെ ഇരുവശങ്ങളും എഴുതാന്‍ ഉപയോഗിക്കുക, നയപരമായ നിര്‍ദ്ദേശങ്ങളും മറ്റും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുക, ഒരു വരി അകലത്തില്‍ മാത്രം ടൈപ്പ് ചെയ്യുക, നിര്‍ദ്ദേശങ്ങളുടെയും മറ്റും പകര്‍പ്പുകള്‍ ആവശ്യത്തിനുമാത്രം ലഭ്യമാക്കുക , കരട് രേഖകളില്‍ കാര്യമായ തെറ്റില്ലെങ്കില്‍ പുതിയ പകര്‍പ്പുകള്‍ തയ്യാറാക്കാതിരിക്കുക, അപേക്ഷാ ഫോമുകളും മറ്റും ഇലക്‌ട്രോണിക് രീതിയിലാക്കുക തുടങ്ങിയ നടപടികളാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha