പിഎഫ് പലിശ നിരക്ക് 8.55 ശതമാനമായി, തുടര്‍ച്ചയായി മൂന്നാം തവണയാണ് പിഎഫ് പലിശനിരക്ക് കുറയുന്നത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ) 2017-18 വര്‍ഷത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചു. 8.55 ശതമാനമായിരിക്കും പലിശയെന്ന് അറിയിപ്പില്‍ പറഞ്ഞു.
പോയവര്‍ഷം 8.65 ശതമാനമായിരുന്നു നിരക്ക്. തുടര്‍ച്ചയായി മൂന്നാം തവണയാണ് പി.എഫ് പലിശനിരക്ക് കുറക്കുന്നത്. രാജ്യത്തെ ഏകദേശം അഞ്ചുകോടിയോളം തൊഴിലാളികള്‍ പി.എഫ് അംഗത്വമുള്ളവരാണ്.
https://www.facebook.com/Malayalivartha