അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദം
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ അമേരിക്ക ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നു. ഇന്ത്യ ചുങ്കം കുറച്ചില്ലെങ്കില്‍ അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം കൂട്ടുമെന്ന ഭീഷണിയും ഉണ്ട്. രാഷ്ട്രനേതാക്കളുടെ തലത്തില്‍ ഉണ്ടായ ഊഷ്മളമായ അടുപ്പം ഇല്ലാതാക്കുന്നതിലേക്കാണു വാണിജ്യതര്‍ക്കം നീങ്ങുന്നത്.
ഐടി ജീവനക്കാര്‍ക്കുള്ള എച്ച്‌വണ്‍ ബി വീസയുടെ കാര്യത്തിലെ അമേരിക്കന്‍ തീരുമാനം ഇന്ത്യക്കു സ്വീകാര്യമല്ല. മൊബൈല്‍ ഫോണുകളും ടെലിവിഷനുകളുമടക്കമുള്ള ഇലക്‌ട്രോണിക് സാമഗ്രികള്‍ക്ക് ഇന്ത്യ ഡിസംബറില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചിരുന്നു. പിന്നീടു ബജറ്റില്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മുതല്‍ ജ്യൂസുകള്‍ വരെയുള്ളവയ്ക്കും ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇറക്കുമതിച്ചുങ്കം കൂട്ടി.
'ഇന്ത്യയില്‍ നിര്‍മിക്കൂ'(മേക്ക് ഇന്‍ ഇന്ത്യ) എന്ന പദ്ധതി വിജയിപ്പിക്കാനായി ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം. ഇതോടെ അമേരിക്കന്‍ കമ്പനികള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്തി. ഇതേ ത്തുടര്‍ന്നു ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളുകളുടെ ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇതോടെ 75 ശതമാനമായിരുന്ന നികുതി 50 ശതമാനമായി കുറച്ചു.
https://www.facebook.com/Malayalivartha