ഇന്ത്യ-കൊറിയ വ്യാപാര ഉച്ചകോടി: ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി
ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തിന് മുന്നില്‍ വ്യാപാര സാധ്യതകള്‍ ഇന്ത്യ അതിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്ത്യ-കൊറിയ വ്യാപാര ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടനിലക്കാരെ ഒഴിവാക്കി സുസ്ഥിരമായ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംശയങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് നിക്ഷേപകരില്‍ വിശ്വാസ്യത ജനിപ്പിക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ മോഡി പറഞ്ഞു.
ലോകത്തിലെ തന്നെ വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളില്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സ്റ്റാര്‍ട്ട് രംഗത്ത് വളരെ ബൃഹത്തായ സ്ഥാനമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കുള്ളത്. നിങ്ങള്‍ ലോകത്തിന് ചുറ്റുമൊന്ന് കണ്ണോടിച്ചു കഴിഞ്ഞാല്‍ ജനാധിപത്യം, ജനസംഖ്യാ ശാസ്ത്രം, ആവശ്യകത എന്നീ മൂന്ന് ഘടകങ്ങള്‍ ഒത്തു ചേരുന്ന വളരെ കുറച്ച് രാജ്യങ്ങളെ മാത്രമെ കാണാന്‍ സാധിക്കു. ഇന്ത്യക്ക് ഇത് മൂന്നുമുണ്ട് സദസിനോടായി മോഡി വ്യക്തമാക്കി.
https://www.facebook.com/Malayalivartha