വിലയിടിവ് : ഇറക്കുമതി റബറിന് 160 രൂപയാക്കണം
വിലയിടിവ് തടയുന്നതിന് ഇറക്കുമതി റബിന് 160 രൂപ കുറഞ്ഞ വില നിശ്ചയിച്ച് തീരുവ ഈടാക്കണമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു.
ആഭ്യന്തര വിപണിയില്‍ റബര്‍ വില ഉയരില്ലെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ മന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായും ചര്‍ച്ച നടത്തി. ഫെഡറേഷന്‍ പ്രസിഡന്റ് ടോമി കുരിശുംമൂട്ടില്‍,
ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ ചെട്ടിപ്പറമ്പില്‍, ട്രഷറര്‍ ബോബി മണ്ണംപ്‌ളാക്കല്‍ എന്നിവരാണ് മന്ത്രിമാരെ കണ്ടത്.
https://www.facebook.com/Malayalivartha