അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങള്‍ മൊബൈലിലൂടെ
പണം കൈമാറാനും ചെക്ക് ബുക്കിനുള്ള അപേക്ഷ നല്‍കാനും ബാലന്‍സ് തുക അറിയാനും ഇനി ഒരു എസ്‌എംഎസ് മതി. അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ സാധ്യമാക്കുന്നു.
സ്റ്റേറ്റ്‌മെന്റ് ലഭിക്കാനും പിന്‍നമ്പര്‍ മാറാനും മൊബൈലിലൂടെ എസ്‌എംഎസ് അയച്ചാല്‍ മതി ഇന്റര്‍നെറ്റ് ഇല്ലാത്ത സെല്‍ഫോണ്‍ വഴിയും ഈ സൗകര്യങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.
നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനുമായി പത്ത് ടെലികോം കമ്പനികള്‍ ഇതിനകം കരാറിലായി. ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് 1.50 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജ്ജായി ഈടാക്കുക.
നിലവില്‍ ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമയക്കാനും ബാലന്‍സ് തുക അറിയാനും ചെക്ക് ബുക്കിനുള്ള അപേക്ഷ നല്‍കാനും മറ്റും സൗകര്യമുണ്ട്. എസ്‌എംഎസ് വഴിയും പരിമിതമായ സൗകര്യങ്ങള്‍ നിലവില്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha