പ്രധാനമന്ത്രിയുടെ ജനധന പദ്ധതി ഇന്ന് ആരംഭിക്കും
ബാങ്കില്‍ ആധാര്‍ കാര്‍ഡും ഒരു ഫോട്ടോയുമായി വരുകയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് തുറക്കാത്തവര്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നു. പ്രധാനമന്ത്രിയുടെ ജനധന പദ്ധതിയുടെ ഭാഗമായി ഒരു കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും.
പ്രധാനമന്ത്രി ഇന്ന് ഡല്‍ഹിയില്‍ ഈ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം തന്നെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പൊതു ചടങ്ങുകള്‍ നടക്കും. കേരളത്തില്‍ സംസ്ഥാന തല ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഇത് സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇതുപ്രകാരം ബാങ്ക് ശാഖകള്‍ അക്കൗണ്ട് തുറക്കല്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha