ഇന്ത്യന്‍ വാഹനവിപണിയില്‍ തരംഗമായിരുന്ന ഹ്യുണ്ടായി സാന്‍ട്രോ വീണ്ടും എത്തുന്നു
ഒരു കാലത്ത് ഇന്ത്യന്‍ വാഹനവിപണിയില്‍ തരംഗമായിരുന്ന ഹ്യുണ്ടായി സാന്‍ട്രോ വീണ്ടും എത്തുന്നു. ഓഗസ്റ്റില്‍ രണ്ടാം വരവ് ഉണ്ടായേക്കും. ചെറു കാറുകളുടെ വിഭാഗത്തില്‍ അവതരിപ്പിക്കുന്ന സാന്‍ട്രോയ്ക്ക് മൂന്നു ലക്ഷം രൂപയില്‍ താഴെ(എക്‌സ് ഷോറൂം)യാണ് വില പ്രതീക്ഷിക്കുന്നത്.
പഴയ ഐ10ന്റെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നതെങ്കിലും ഐ10നേക്കാളും ഉയരവും വീതിയും പുതിയ സാന്‍ട്രോയ്ക്കുണ്ടാകും. കാസ്‌കാഡിംഗ് ഗ്രില്‍, ബന്പര്‍, ഫോഗ് ലാമ്പുകള്‍, അലോയ് വീലുകള്‍, ടെയില്‍ ലൈറ്റ് എന്നിവയെല്ലാം പുതുമ നിറഞ്ഞവയാണ്. 0.8 ലിറ്റര്‍, 1.1 ലിറ്റര്‍ എന്‍ജിനുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha