ഇപെയ്‌മെന്റ് ആപ്ലിക്കേഷനായി ഗൂഗിള്‍ തേസില്‍ ചാറ്റിംഗിനുളള സംവിധാനവുമൊരുങ്ങുന്നു
ഇപെയ്‌മെന്റ് ആപ്ലിക്കേഷനായി ഗൂഗിള്‍ തേസില്‍ ചാറ്റിംഗിനുളള സംവിധാനവുമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫോണിലെ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവരുമായും ആപ് ഉപയോഗിച്ചു പണമിടപാട് നടത്തുവരുമായും ചാറ്റിംഗിനാണ് ഈ സൗകര്യമൊരുങ്ങുന്നത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ തേസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇന്ത്യയില്‍ സേവനം തുടങ്ങിയത്.
അള്‍ട്രാ സോണിക് സൗണ്ട് വിനിമയത്തിലൂടെ രണ്ടു ഫോണുകളില്‍ തമ്മില്‍ ഇടപാടു നടത്താനുള്ള ഓഡിയോ ക്യൂ ആര്‍ ഫീച്ചര്‍ തേസിന്റെ സവിശേഷതകളിലൊന്നാണ്. വാട്‌സാപ് പേയ്‌മെന്റ് പേയ് ടിഎം തുടങ്ങിയ ആപ്പുകള്‍ ഈ രംഗത്ത് തേസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha