വാഹനങ്ങളില്‍ ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധനത്തിന് ഹൈക്കോടതി സ്‌റ്റേ
വാഹനങ്ങളില്‍ ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര അറിയിപ്പ് ദില്ലി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഏപ്രില്‍ 18 വരെയാണ് ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്തു അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കാന്‍ മന്ത്രാലയം അറിയിപ്പു നല്‍കിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.
വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ അപകടത്തിന് കാരണമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനങ്ങള്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഏപ്രില്‍ 18നാണ് ഹര്‍ജിയില്‍ അടുത്ത വാദം.
ഏപ്രില്‍ 18ന് അടുത്ത വാദം കേള്‍ക്കുന്നതു വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ചതിന് പിഴ ഈടാക്കരുതെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha