ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സിന്റെ ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന
ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സിന്റെ ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കൊശമറ്റത്തിന്റെ ശാഖകളില്‍ രാജ്യവ്യാപകമായി ബുധനാഴ്ച പുലര്‍ച്ച മുതല്‍ റെയ്ഡ് നടത്തിയത്. കോട്ടയം ചന്തക്കവലയിലെ ഹെഡ് ഓഫിസിലടക്കം രാത്രിയും പരിശോധന നടക്കുകയാണ്.
സ്ഥാപന ഉടമ അടക്കമുള്ളവരെ ചോദ്യം ചെയ്തു. കേരളത്തിലെ 40 ശാഖകള്‍ അടക്കം 60 കേന്ദ്രങ്ങളിലായി ഒരേസമയാണ് പരിശോധന. സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന സംസ്ഥാനത്തെ പ്രമുഖ സ്ഥാപനമാണിത്. പണയംവെച്ച സ്വര്‍ണം എടുക്കാതെ വരുമ്പോള്‍ ലേലം ചെയ്യുന്ന വേളയില്‍ ഈ സ്വര്‍ണം കമ്പനിയുടെതന്നെ ആളുകള്‍ ചുരുങ്ങിയ വിലയ്ക്ക് കൈവശപ്പെടുത്തി നികുതി വെട്ടിക്കുന്നുവെന്നാണ് പ്രധാന പരാതി.
അടുത്തിടെ കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട അതിനഷ്ട സാധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ കൊശമറ്റം ഫിനാന്‍സും ഉള്‍പ്പെട്ടിരുന്നു.പരിശോധനയില്‍ തട്ടിപ്പിന്റെ സൂചനകള്‍ ലഭിച്ചതായാണ് വിവരം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha