സിഡ്‌കോ നടപ്പു സാമ്പത്തിക വര്‍ഷം 160 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു
സിഡ്‌കോ നടപ്പു സാമ്പത്തിക വര്‍ഷം 160 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നുസിഡ്‌കോ നടപ്പു സാമ്പത്തിക വര്‍ഷം 160 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി ചെയര്‍മാന്‍ നിയാസ് പുളിക്കലത്ത്, മാനേജിംഗ് ഡയറക്ടര്‍ കെ.ബി. ജയകുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.വി. ഗോവിന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 45 കോടി രൂപ അധികമാണിത്. 500 കോടി രൂപയാണ് അടുത്തവര്‍ഷത്തെ ലക്ഷ്യം.
സിഡ്‌കോയുടെ വ്യവസായ എസ്‌റ്റേറ്റ് ഡിവിഷന്‍ 2017 18 ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം 67.92 ലക്ഷം രൂപ ലാഭത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ ബിറ്റുമിന്‍ വിതരണത്തിനുള്ള അനുമതി പുനഃസ്ഥാപിച്ചതുവഴി റോമെറ്റീരിയല്‍ ഡിവിഷന് മെച്ചപ്പെട്ട ടേണ്‍ഓവര്‍ ഉണ്ടാക്കാനായി. മുടങ്ങിക്കിടന്ന 78 വര്‍ക്കുകളില്‍ 60 എണ്ണം നടപ്പുവര്‍ഷം പൂര്‍ത്തീകരിച്ചു. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിഡ്‌കോയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സിഡ്‌കോയുടെ എസ്‌റ്റേറ്റുകളില്‍ ഡിജിറ്റല്‍ സര്‍വേ ഏപ്രിലില്‍ പൂര്‍ത്തിയാകും. അധികഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ റവന്യൂ വിലയ്ക്ക് തന്നെ അനുവദിക്കും.
ലഭിക്കുന്ന തുകയുടെ 50 ശതമാനം എസ്‌റ്റേറ്റുകളുടെ നവീകരണത്തിന് വിനിയോഗിക്കാന്‍ സര്‍ക്കാരിന്റെ അനുമതിയുണ്ട്. മുന്‍ എം.ഡിയുടെ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 30 കോ&്വംിഷ;ടിരൂപ പൊതുജനങ്ങള്‍ക്ക് നല്‍കാനുണ്ട്. ഇറക്കുമതിക്കാരില്‍ നിന്ന് മണല്‍ സംഭരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സിഡ്‌കോ ആലോചിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha