ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ നിരോധിക്കാനുള്ള നിയമം വരുന്നു
ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ നിരോധിക്കാനുള്ള നിയമം വരുന്നു. 2020 ഏപ്രില്‍ ഒന്നു മുതലാണു നിയമം പ്രാബല്യത്തിലാകുക. വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം കുറയ്ക്കുന്ന നടപടിയുടെ ഭാഗമായാണു നടപടിയെന്നു കേന്ദ്ര റോഡ്, ഗതാഗത, ദേശീയപാത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഇന്നലെ നടത്തിയ ഉന്നത യോഗത്തിലാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.
നിയമപ്രകാരം വാണിജ്യ വാഹനങ്ങളുടെ കാലാവധി പരമാവധി 20 വര്‍ഷമാകും. നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിഷയം ഇനി ജി.എസ്.ടി. കൗണ്‍സിലിന്റെ പരിഗണനയ്ക്കു വിടും. പുതിയ വാണിജ്യ വാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് 28 ശതമാനത്തില്‍നിന്നു 18 ശതമാനമാക്കാന്‍ കൗണ്‍സിലിന് അപേക്ഷ നല്‍കിയിരുന്നു.
ജി.എസ്.ടി. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.
https://www.facebook.com/Malayalivartha