പുതിയ ലാഭസഹിത പദ്ധതിയായ ബീമാ ശ്രീ' എല്‍.ഐ.സി പുറത്തിറക്കി
ഓഹരി വിപണിയുമായി ബന്ധമില്ലാത്ത, പുതിയ ലാഭസഹിത പദ്ധതിയായ ബീമാ ശ്രീ' എല്‍.ഐ.സി പുറത്തിറക്കി. നിശ്ചിത കാലയളവിലേക്ക് പ്രീമിയം അടയ്‌ക്കേണ്ടതായ, മണി ബാക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. പത്തുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന സം അഷ്വേര്‍ഡ്. ഉയര്‍ന്ന പരിധിയില്ല. എട്ട് മുതല്‍ 55 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 14, 16, 18 അല്ലെങ്കില്‍ 20 വര്‍ഷകാലയളവിലേക്കാണ് പോളിസി ചേരാനാകുക. പ്രീമീയം അടയ്‌ക്കേണ്ട കാലാവധി പോളിസി കാലാവധിയേക്കാള്‍ നാല് വര്‍ഷം കുറവായിരിക്കും.
അതായത്, 14 വര്‍ഷത്തേക്കാണ് പോളിസി എടുക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തേക്ക് പ്രീമിയം അടച്ചാല്‍ മതി.
ഗ്യാരന്റീഡ് അഡിഷന്‍, ലോയല്‍റ്രി അഡിഷന്‍ എന്നിങ്ങനെ നേട്ടങ്ങള്‍ പദ്ധതി നല്‍കും. പോളിസി ഉടമ ജീവിച്ചിരുന്നാല്‍ സര്‍വൈവല്‍ ബെനഫിറ്ര് അല്ലെങ്കില്‍ സര്‍വൈവല്‍ ബെനഫിറ്ര് റോള്‍ ഓവര്‍ എന്നിങ്ങനെ നേട്ടം സ്വന്തമാക്കാനും കഴിയും. പോളിസി ഉടമ, പോളിസി കാലാവധി കഴിയുംവരെ ജീവിച്ചിരിക്കുകയാണെങ്കില്‍ സം അഷ്വേര്‍ഡ് ഓണ്‍ മെച്യൂരിറ്രി + സമാഹരിക്കപ്പെട്ട ഗ്യാരന്റി അഡിഷന്‍ + ലോയല്‍റ്രി അഡിഷന്‍ (ഉണ്ടെങ്കില്‍) എന്നിവ ചേര്‍ത്ത് ലഭിക്കും.
https://www.facebook.com/Malayalivartha