റോയല്‍എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തും
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നീ രണ്ടു പുതിയ മോഡലുകള്‍ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇതേ സമയംതന്നെ രണ്ടു ബൈക്കുകളും ഓസ്ട്രേലിയയില്‍ അവതരിപ്പിക്കാനും കന്പനി ശ്രമിക്കുന്നുണ്ട്.
റോയല്‍എന്‍ഫീല്‍ഡ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ള മോഡലുകളില്‍ ഏറ്റവും പുത്തന്‍ സാങ്കേതിവിദ്യയും സംവിധാനങ്ങളുമുപയോഗിച്ചിരിക്കുന്നവയാണ് ഇന്റര്‍സെപ്റ്ററും കോണ്ടിനന്റലും. ഓയില്‍ കൂളിംഗ് സംവിധാനമുള്ള 647 സിസി ഫോര്‍ സ്ട്രോക്ക് രണ്ടു സിലണ്ടര്‍ എന്‍ജിനാണ് രണ്ടു മോഡലുകളിലും കരുത്ത് പകരുന്നത്.
ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്സ്,ട്വിന്‍ റിയര്‍ ഷോക് അപ്സോര്ബര്, ഇരു ചക്രങ്ങളിലും ഡിസ്ക് ബ്രേക്, ഡബിള്‍ ക്രേഡില്‍ ക്രേഡില്‍ ഫ്രെയിം എന്നിവയാണ് ഇരു മോഡലുകളിലും പൊതുവായുള്ള മറ്റു സവിശേഷതകള്‍. രണ്ടു മോഡലുകള്‍ക്കും ഏകദേശം നാലു ലക്ഷം രൂപ വിലയാകുമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha