ഓരോ മിനിറ്റിലും ഒരു ഓര്‍ഡര്‍... മാരുതി സുസുകിയുടെ ഏറ്റവും പുതിയ ഹാച്ച് ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഒരു ലക്ഷമാകുന്നു
രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുകിയുടെ ഏറ്റവും പുതിയ ഹാച്ച് ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഒരു ലക്ഷത്തോട് അടുക്കുന്നു. ഫെബ്രുവരിയില്‍ നടന്ന നോയിഡ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച 2018 സ്വിഫ്റ്റിന്റെ ബുക്കിംഗ് ജനുവരിയില്‍ ആരംഭിച്ചതാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 90,000നു മുകളില്‍ ബുക്കിംഗുകള്‍ സ്വിഫ്റ്റ് നേടിക്കഴിഞ്ഞു.
ഓരോ മിനിറ്റിലും ഒരു ഓര്‍ഡര്‍ ലഭിക്കുന്ന വിധത്തിലുള്ള മുന്നേറ്റത്തിലാണ് മാരുതി ഇപ്പോള്‍. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടാന്‍ കമ്പനിക്കു കഴിഞ്ഞേക്കും. അതോടെ അതിവേഗം ഒരുലക്ഷത്തിലെത്തുന്ന മോഡല്‍ എന്ന റിക്കാര്‍ഡും സ്വിഫ്റ്റിനു സ്വന്തമാകും. 1214 ആഴ്ചകള്‍ക്കൊണ്ട് ഒരു ലക്ഷം ബുക്കിംഗുകള്‍ നേടിയ സ്വിഫ്റ്റ് ഡിസയറിന്റെ റിക്കാര്‍ഡ് പുതിയ സ്വിഫ്റ്റിനു മറികടക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യയില്‍ ഒരു ലക്ഷം ബുക്കിംഗുകള്‍ നേടിയ മറ്റു കമ്പനികളുടെ മോഡലുകള്‍ ബഹുദൂരം പിന്നിലാണ്. റെനോ ഇന്ത്യയുടെ ക്വിഡ് ആറു മാസംകൊണ്ട് ഒരു ലക്ഷം ബുക്കിംഗുകള്‍ നേടിയപ്പോള്‍ ഹ്യുണ്ടായി ക്രെറ്റ എട്ടു മാസംകൊണ്ട് ഒരു ലക്ഷത്തിലെത്തി. ബുക്കിംഗുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാഹനം ലഭിക്കാനുള്ള വെയ്റ്റിംഗ് സമയം ആറു മാസമായി ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha