കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിഷ്‌ക്കാരങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിഷ്‌കാരങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നികുതിദായകരെ പ്രത്യക്ഷമായി ബാധിക്കുന്ന അഞ്ച് പരിഷ്‌കാരങ്ങള്‍ ഏതൊക്കെയാണെന്നുനോക്കാം.
മൂലധനനേട്ട നികുതി
ഒരുവര്‍ഷത്തിലധികം കാലം കൈവശം വെച്ച ഓഹരി വില്‍ക്കുമ്പോള്‍ ബാധകമായ നികുതിയാണ് എല്‍ടിസിജി. വര്‍ഷത്തില്‍ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. എന്നാല്‍ ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള നേട്ടത്തിന് 10 ശതമാനം നികുതിയും സെസും നല്‍കണം.
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
നിലവില്‍ ട്രാവല്‍ അലവന്‍സിന് 19,200 രൂപയും മെഡില്‍ റീംമ്പേഴ്‌സ്‌മെന്റിനായി 15,000 രൂപയുമാണ് ഇളവ് ലഭിച്ചിരുന്നത്. ഇത് രണ്ടിനുംകൂടി 40,000 രൂപയാക്കി നിശ്ചയിച്ചു. 2.5 കോടിയോളം ശമ്പളവരുമാനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ലാഭവിഹിത നികുതി
ഓഹരി അധിഷ്ടിത ഫണ്ടുകള്‍ നല്‍കുന്ന ലാഭവിഹിതത്തിന് ഇനി മുതല്‍ 10 ശതമാനം നികുതി ബാധകമാണ്.
എന്‍പിഎസ് നികുതി
ശമ്പള വരുമാനക്കാരല്ലാത്ത നിക്ഷേപകര്‍ക്ക് എന്‍പിഎസ് തുക പിന്‍വലിക്കുമ്പോഴുള്ള നികുതി ഒഴിവാക്കി. എന്‍പിഎസ് കാലാവധിയെത്തുമ്പോഴോ അല്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴോ ശമ്പള അക്കൗണ്ടുകാര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം മറ്റുള്ളവര്‍ക്കുകൂടി ബാധകമാക്കുകയാണ് ചെയ്തത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും.
സെസിലെ വര്‍ധന
ആദായ നികുതിയായി അടയ്ക്കുന്ന തുകയോടൊപ്പം ഏര്‍പ്പെടുത്തിയിരുന്ന മൂന്നുശതമാനം സെസ് നാലു ശതമാനമാക്കി.
https://www.facebook.com/Malayalivartha