50,000 രൂപയിലധികം മൂല്യമുള്ള അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഏപ്രില്‍ ഒന്ന് മുതല്‍ ഇവേബില്‍ നിലവില്‍ വരും
50,000 രൂപയിലധികം മൂല്യമുള്ള അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഏപ്രില്‍ ഒന്ന് മുതല്‍ ഇവേബില്‍ നിലവില്‍ വരും. റെയില്‍വേ വഴി ചരക്ക് നീക്കം ചെയ്യുമ്പോള്‍ ഇവേ ബില്‍ ജനറേറ്റിംഗിന് സാവകാശം ലഭിക്കും. സ്‌റ്റേഷനില്‍ നിന്ന് ചരക്ക് വിട്ടുകിട്ടുന്ന വേളയില്‍ ഇവേ ബില്‍ ഹാജരാക്കിയാല്‍ മതി. റെയില്‍, ജലഗതാഗതം വഴിയുള്ള ചരക്ക് നീക്കത്തിന് ചരക്കുനീക്കം തുടങ്ങിയ ശേഷവും ഈവേബില്‍ ജനറേറ്റ് ചെയ്യാം.
ചരക്ക് വില്പന നടത്തുന്നയാളാണ് ഇവേ ബില്‍ എടുക്കേണ്ടത്. വില്പനക്കാരാന്‍ എടുക്കാത്തപക്ഷം വാങ്ങുന്നയാളിനോ ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇവേ ബില്‍ എടുക്കാം. ഇത് സംബന്ധിച്ച സന്ദേശം മൂന്നുപേരുടെയും മൊബൈലില്‍ ലഭിക്കും. ഇവേ ബില്‍ എടുത്തശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തിയാലോ ചരക്കുനീക്കം മുടങ്ങിയാലോ 72 മണിക്കൂറിനകം അല്ലെങ്കില്‍ ബില്ലിന്റെ കാലാവധി കഴിയുന്നതിനകം ചരക്ക് സ്വീകരിക്കുന്ന ആളിന് ബില്‍ തിരസ്‌കരിക്കാനുള്ള ഓപ്ഷനുമുണ്ട്.
50,000 രൂപയില്‍ കുറവ് മൂല്യമുള്ള ഒന്നിലധികം ചരക്കുകള്‍, ഒന്നിച്ച് ഒരു വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ മൊത്തംമൂല്യം 50,000 രൂപയില്‍ കൂടിയാലും തത്കാലം ഇവേബില്‍ വേണ്ട. ചരക്കുകളുടെ മൊത്തം മൂല്യം കണക്കാക്കുമ്പോള്‍ നികുതി ഇളവ് ബാധകമായ ചരക്കുകളെ ഒഴിവാക്കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha