നാളെ മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പല നിരക്കുകളിലും നാളെ മുതല്‍ മാറ്റം വരും. 2018ലെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച നികുതിപരിഷ്‌കാരങ്ങള്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. നികുതിദായകരെ പ്രത്യക്ഷമായി ബാധിക്കുന്ന പരിഷ്‌കാരങ്ങള്‍
മൂലധനനേട്ട നികുതി:
ഒരു വര്‍ഷത്തിലധികം കൈവശം വച്ച ഓഹരി വില്‍ക്കുമ്പോള്‍ ലാഭമുണ്ടെങ്കില്‍ നല്‍കേണ്ട നികുതിയാണ് എല്‍.ടി.സി.ജി. വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. എന്നാല്‍, ഒരു ലക്ഷം രൂപക്കുമുകളിലുള്ള നേട്ടത്തിന് 10 ശതമാനം നികുതിയും സെസും നല്‍കണം.
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍: ട്രാവല്‍ അലവന്‍സിന് 19,200 രൂപയും മെഡിക്കല്‍ റീ ഇംബേഴ്‌സ്മന്റെിന് 15,000 രൂപയുമാണ് ഇളവ് ലഭിച്ചിരുന്നത്. ഇത് രണ്ടിനും കൂടി 40,000 രൂപയാക്കി. 2.5 കോടി ശമ്പളവരുമാനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ലാഭവിഹിത നികുതി: ഓഹരി അധിഷ്ഠിത മ്യൂച്യല്‍ഫണ്ടുകള്‍ നല്‍കുന്ന ലാഭവിഹിതത്തിന് ഇനി മുതല്‍ 10 ശതമാനം നികുതി. സെസില്‍ വര്‍ധന: ആദായ നികുതിയായി അടക്കുന്ന തുകക്കൊപ്പം ഏര്‍പ്പെടുത്തിയ മൂന്നു ശതമാനം സെസ് നാലുശതമാനമാക്കി. എന്‍.പി.എസ് നികുതി: ശമ്പള വരുമാനക്കാരല്ലാത്ത നിക്ഷേപകര്‍ക്ക് എന്‍.പി.എസ് തുക പിന്‍വലിക്കുമ്പോഴുണ്ടാകുന്ന നികുതി ഒഴിവാക്കി. എന്‍.പി.എസ് കാലാവധിയെത്തുമ്പോഴോ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴോ ശമ്പള അക്കൗണ്ടുകാര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം മറ്റുള്ളവര്‍ക്കുകൂടി ബാധകമാക്കുകയാണ് ചെയ്തത്.
മുതിര്‍ന്ന പൗരന്മാരുടെ ഒരു ലക്ഷംവരെയുള്ള ചികിത്സക്ക് നികുതിയിളവ് നല്‍കി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 5000 രൂപയുടെ ഇളവ്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ വരുമാനത്തില്‍ ഇളവ് നല്‍കി. ബാങ്കിലെ സ്ഥിരനിഷേപത്തിന് കിട്ടുന്ന പലിശക്ക് 50,000 രൂപ വരെ നികുതിയിളവ്. കൂടാതെ, കൂടുതല്‍ പലിശ നല്‍കുന്ന നിക്ഷേപപദ്ധതികളുടെ പരിധി 15 ലക്ഷമായി ഉയര്‍ത്തി.
ഇവേ ബില്‍
അന്തര്‍ സംസ്ഥാന ചരക്കുഗതാഗതത്തിന് ഒന്നുമുതല്‍ ഇലക്‌ട്രോണിക് വേ ബില്‍ അഥവാ ഇവേ ബില്‍ നിര്‍ബന്ധം. 50,000 രൂപക്കുമുകളില്‍ മൂല്യമുള്ള സാധനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇലക്‌ട്രോണിക് വേ ബില്‍ അഥവാ ഇവേ ബില്‍ ആവശ്യം.
വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം മാറും
ഓട്ടോ, ചരക്കുവാഹനങ്ങള്‍, ആഡംബര ബൈക്കുകള്‍ എന്നിവയുടെ തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നാളെ മുതല്‍ കൂടും. പ്രീമിയം കുറവുണ്ടായിരുന്ന ട്രാക്റ്റര്‍, ടില്ലര്‍ തുടങ്ങിയ കൃഷി അനുബന്ധ വാഹനങ്ങള്‍ക്കും വര്‍ധനയുണ്ട്.
150 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് നിരക്കില്‍ മാറ്റമില്ല. 1000 സി.സിയില്‍ താഴെയുള്ള സ്വകാര്യകാറുകള്‍ക്കും ടാക്‌സി കാറുകള്‍ക്കും കുറയും. ഓട്ടോക്ക് 1082 രൂപ കൂടും. 7500 സി.സി വരെയുള്ള ചരക്കുവാഹനങ്ങള്‍ക്ക് പഴയ നിരക്കായ 17,275 തുടരും. 7500നും 12,000നും ഇടയിലുള്ളവക്ക് 6266, ഇതിന് മുകളില്‍ 20,000 വരെ 4774, 40000 സി.സി വരെ 11196, അതിന് മുകളിലെ വാഹനങ്ങള്‍ക്ക് 7405 എന്നിങ്ങനെയും പ്രീമിയം തുക വര്‍ധിക്കും. ഗുഡ്‌സ് ഓട്ടോക്ക് 20 ശതമാനം കുറയും. അപകടങ്ങളുടെ തോത് കണക്കിലെടുത്താണ് പ്രീമിയം വര്‍ധന
https://www.facebook.com/Malayalivartha