സെന്‍സെക്‌സ് നഷ്ടത്തില്‍
ഓഹരി വിപണി നഷ്ടത്തില്‍. സെന്‍സെക്‌സ് വെള്ളിയാഴ്ച 59.23 പോയിന്റിന്റെ നഷ്ടവുമായി 27,026.70ലും നിഫ്റ്റി 9.10 പോയിന്റ് താഴ്ന്ന് 8,086.85ലും അവസാനിച്ചു.
ബുധനാഴ്ച റെക്കോഡ് ഉയരം തൊട്ട വിപണിയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുക്കല്‍ വില്പന തുടര്‍ന്നതാണ് ഇടിവിന് കാരണം. വാഹനം, ബാങ്കിങ്, എഫ്.എം.സി.ജി മേഖലകള്‍ക്ക് നഷ്ടമുണ്ടായപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി മേഖലകള്‍ നേട്ടമുണ്ടാക്കി.
സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോ കോര്‍പ്, കോള്‍ ഇന്ത്യ, ഭെല്‍ എന്നിവയ്ക്ക് കാര്യമായ നഷ്ടമുണ്ടായി. അതേസമയം, ബജാജ് ഓട്ടോ, എല്‍ ആന്‍ഡ് ടി, ഒഎന്‍ജിസി എന്നിവയുടെ ഓഹരി വില ഉയര്‍ന്നു.
https://www.facebook.com/Malayalivartha