ഓഹരിവിപണിയില്‍ നഷ്‌ടം
പുതിയ ഉയരങ്ങള്‍ കീഴടക്കി കുതിച്ച ഇന്ത്യന്‍ ഓഹരിവിപണിയില്‍ നഷ്‌ടത്തിന്റെ പിടിയില്‍. മുംബൈ ഓഹരിവിപണി സെന്‍സെക്‌സ് 54.53 പോയിന്റ് താഴ്‌ന്ന് 27,265.32-ലും ദേശീയ ഓഹരി സൂചിക നിഫ്‌റ്റി 20.95 ഇടിഞ്ഞ് 8152.95 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
കല്‍ക്കരിപ്പാടം കേസിലെ സുപ്രീംകോടതി പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും തിരിച്ചടിയായെങ്കിലും ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ പിടിച്ചുനിന്നു. അതേസമയം, റിയല്‍റ്റി, ഐടി ഓഹരികള്‍ നഷ്‌ടം നേരിട്ടാണു വ്യാപാരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha