പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് (ക്രീമിലെയര്‍) പരിധി എട്ട് ലക്ഷം രൂപയാക്കി സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 9 മുതല്‍ പ്രാബല്യം
പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് (ക്രീമിലെയര്‍) പരിധി എട്ട് ലക്ഷം രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ ഒമ്പത് തീയതി വെച്ചാണ് ഉത്തരവ് (സ.ഉ.(കൈ) നം. 03/2018/പി.വി.വി.വ) ഇറങ്ങിതെന്നതിനാല്‍ അന്നു മുതലാണ് പ്രാബല്യം. കേന്ദ്രത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്. സംസ്ഥാനത്ത് മുന്‍കാല പ്രാബല്യം നല്‍കിയിട്ടില്ല. നിലവില്‍ ആറ് ലക്ഷം രൂപയായിരുന്നു വരുമാന പരിധി.
കേന്ദ്ര സര്‍ക്കാര്‍ മേല്‍ത്തട്ട് പരിധി എട്ട് ലക്ഷമാക്കി ഉത്തരവിറക്കുകയും സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്‌തെങ്കിലും കേരളം അത് നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഫയലില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 'മാധ്യമ'മാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ആദ്യം എതിര്‍ നിലപാടായിരുന്നെങ്കിലും സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
ഏപ്രില്‍ നാലിന്റെ മന്ത്രിസഭായോഗമാണ് വരുമാന പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഒമ്പതാം തീയതി ഉത്തരവും ഇറങ്ങി. പരിധി എട്ട് ലക്ഷമാക്കി 2017 സെപ്റ്റംബര്‍ 13ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് നടപ്പാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിലാണ് തീരുമാനം വൈകിയത്.
ഉത്തരവ് ഇറങ്ങുന്നതു മുതല്‍ പ്രാബല്യമേ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളൂ. ഇടക്കാലത്ത് കേന്ദ്രത്തില്‍ മേല്‍ത്തട്ട് പരിധി എട്ട് ലക്ഷവും കേരളത്തില്‍ ആറ് ലക്ഷവും ആയിരുന്നു. കേന്ദ്ര ആനുകൂല്യം ലഭിക്കുന്ന ഒരു വിഭാഗം പേര്‍ക്ക് കേരളത്തില്‍ അത് കിട്ടാത്ത സ്ഥിതി വന്നു. മെഡിക്കല്‍എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് സംസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത് ആറ് ലക്ഷം പരിധി വെച്ചാണ്; കേന്ദ്രത്തില്‍ എട്ട് ലക്ഷവും. പ്രവേശന പരീക്ഷയുടെ അപേക്ഷക്കു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാറിനാകുമായിരുന്നെങ്കിലും അത് ചെയ്തില്ല.
വിദ്യാഭ്യാസ പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവക്ക് മേല്‍ത്തട്ട് പരിധി ബാധകമാണ്.
https://www.facebook.com/Malayalivartha