ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍
ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് പൊതുമേഖലാ എണ്ണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താരതമ്യേന കുറഞ്ഞുനില്‍ക്കവെ രാജ്യത്തെ ഇന്ധനവില സര്‍വകാല റെക്കാര്‍ഡ് കൈവരിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം കൈമാറിയിട്ടുണ്ട്.
എണ്ണവിലയിലുണ്ടായ കുറവുമൂലം കമ്പനികള്‍ക്കുണ്ടായ ലാഭംകൊണ്ടു വില വര്‍ധിപ്പിക്കാതെ തല്‍ക്കാലം മുന്നോട്ടു പോവാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ധനവില നിര്‍ണാവകാശം എണ്ണക്കമ്പനികള്‍ക്കായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ കര്‍ശനനടപടിക്കു വകുപ്പില്ല.
ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്ന സൂചനയാണ് കാണിക്കുന്നത്.
ബാരലിന് 70 ഡോളറാണ് ഇപ്പോള്‍ വില. ഇത് 2014നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇന്ത്യയ്ക്ക് ആവശ്യമായ 80 ശതമാനം ക്രൂഡും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ എണ്ണവിലയുള്ളത് ഇന്ത്യയിലാണ്. ഈയ്യിടെ നടപ്പാക്കിയ ജിഎസ്ടി സംവിധാനത്തിനു കീഴില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലൂം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha