ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ വന്‍ മോഷണം... ഓണ്‍ലൈനിലുള്ള പാസ്‌വേര്‍ഡുകള്‍ കവര്‍ന്നാണ് മോഷണം, നഷ്ടം 20 കോടി
ബിറ്റ്‌കോയിന്റെ നിയമസാധുത ചര്‍ച്ചയാവുന്നതിനിടെ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ വന്‍ മോഷണം. 20 കോടി മൂല്യമുള്ള ബിറ്റ്‌കോയിനാണ് മോഷണം പോയത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോയിന്‍സെക്യൂര്‍ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കോയിന്‍സെക്യൂറിലെ 440 ബിറ്റ്‌കോയിനാണ് മോഷണം പോയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐ.ടി നിയമം, ഐ.പി.സി നിയമം എന്നിവ പ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. ഓഫ്‌ലൈനായി സൂക്ഷിച്ച കമ്പനിയുടെ ബിറ്റ്‌കോയിനുകള്‍ തിങ്കളാഴ്ച മോഷണം പോവുകയായിരുന്നു. ഓണ്‍ലൈനിലുള്ള പാസ്‌വേര്‍ഡുകള്‍ കവര്‍ന്നാണ് മോഷണം നടന്നത്.
ഹാക്കര്‍മാരെ കണ്ടെത്താനായി കമ്പനി ശ്രമം നടത്തിയെങ്കിലും മോഷണം നടന്ന വാലറ്റിലെ മുഴവന്‍ വിവരങ്ങളും നഷ്ടപ്പെട്ടതാനാല്‍ ഇത് സാധ്യമായില്ല. മോഷണത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
അതേ സമയം കമ്പനി സി.എസ്.ഒ അമിത് സക്‌സേന സംശയത്തിന്റെ നിഴലിലാണ്. രാജ്യം വിടാതിരിക്കാനായി ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മോഷ്ടിച്ച ബിറ്റ്‌കോയിന്‍ എവിടേക്കാണ് മാറ്റിയതെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha