വിപണി പിടിച്ചടക്കാന്‍ റിലയന്‍സ് ജിയോ വീണ്ടും...
റിലയന്‍സ് ജിയോ വീണ്ടും വിപണി പിടിച്ചടക്കാനെത്തുന്നു. റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രോഡ്ബാന്‍ഡ് സര്‍വീസില്‍ വന്‍ ഓഫറുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ വിവിധ നഗരങ്ങളിലെ പരീക്ഷണങ്ങളും ഫൈബര്‍ കേബിളുകളുടെ ലഭ്യതക്കുറവും പദ്ധതി പൂര്‍ത്തിയാക്കി അവതരിപ്പിക്കാന്‍ വൈകിയതാണ് വരവ് ഈ വര്‍ഷം അവസാനത്തേക്ക് ആക്കിയത്.
കേവലം 4500 രൂപ മുടക്കിയാല്‍ മൂന്നു മാസത്തേക്ക് 100 എം.ബി.പി.എസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റയാണ് ജിയോ ഫൈബര്‍ നല്‍കുക. നിലവില്‍ വിപണിയിലുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസുകളുടെ പകുതി വിലയ്ക്ക് ഇരട്ടി ഡേറ്റ നല്‍കുന്നതായിരിക്കും ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്. റൗട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാണ് 4500 രൂപ ഈടാക്കുന്നത്.
കണക്ഷന്‍ ഉപേക്ഷിക്കുമ്പോള്‍ ഈ പണം തിരിച്ചുകിട്ടും. ജിയോ ഫൈബര്‍ റൗട്ടറില്‍ നിന്ന് നിരവധി ഡിവൈസുകളിലേക്ക് കണക്ഷന്‍ ലഭിക്കും. ഇതോടൊപ്പം 500 ലൈവ് ചാനലുകളുള്ള ടിവി സര്‍വീസും നല്‍കും. രാജ്യത്ത് രണ്ടു കോടി ഉപഭോക്താക്കളാണ് വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നത്. അതേസമയം, 20 കോടി പേരാണ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha