ഫോര്‍ഡിന്റെ പുതിയ ക്രോസ്ഹാച്ച്ബാക്ക് ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ വിപണിയില്‍, ഇനി ആമസോണ്‍ വഴി ബുക്ക് ചെയ്യാം
ഫോര്‍ഡിന്റെ പുതിയ ക്രോസ്ഹാച്ച്ബാക്ക് ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തിയേക്കും. ആമസോണുമായി കൈകോര്‍ത്ത് വാഹനം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. 100 യൂണിറ്റ് ഫ്രീസ്‌റ്റൈലാണ് ആമസോണ്‍ വഴി ബുക്ക് ചെയ്യാനാവുക.
ടൊയോട്ട എറ്റിയോസ് ക്രോസിന് മികച്ച എതിരാളിയായി എത്തുന്ന ഫ്രീസ്‌റ്റൈലിന് 68 ലക്ഷം വരെ വില പ്രതീക്ഷിക്കാം. ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ വിപണിയില്‍ ഏപ്രില്‍ 18ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാലു വേരിയന്റുകളില്‍ പുതിയ ഫ്രീസ്‌റ്റൈല്‍ വിപണിയിലെത്തുക. 257 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി. 3954 എംഎം നീളവും 1737 എംഎം വീതിയും 1570 എംഎം ഉയരവും 2490 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 190 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. വൈകാതെ പെട്രോളില്‍ ഓട്ടോമാറ്റിക് പതിപ്പും ലഭ്യമാകും.
https://www.facebook.com/Malayalivartha